യുവതരംഗം
ഇത്തവണത്തെ ഓണം ചന്ത ഓണാഘോഷ പരിപാടികളിൽ തരംഗമായതു യുവജന വിഭാഗമാണ്. പ്രവർത്തന സമിതിയും സമാജം അംഗങ്ങളും യുവജനങ്ങളുടെ പ്രവർത്തനങ്ങളെ വളരെയധികം അഭിനന്ദിക്കുകയുണ്ടായി. കേരളത്തിൽ നിന്നുവന്ന വാഴക്കുലയും പച്ചക്കറിയും വണ്ടിയിൽ നീന്നിറക്കുന്നതുമുതൽ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പുവരെ വളരെ സജീവമായ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ശ്രീ രാഹുലിന്റെയും ശ്രുതിയുടെയും നേതൃത്വത്തിലുള്ള യുവജന വിഭാഗം കാഴ്ചവച്ചത്. സമാജ പ്രവർത്തങ്ങളുടെ ഭാവിയിലെ ഭരണകർത്താക്കളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സമാജദ്ധ്യക്ഷൻ ശ്രീ എസ കെ നായരുടെ ദീർഘ വീക്ഷണത്തിന്റെ പരിണിത ഫലമാണ് യുവജനങ്ങളെ ഇത്തവണത്തെ ഓണച്ചന്ത ഓണാഘോഷ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കാൻ പ്രവർത്തക സമിതി തീരുമാനമെടുത്തത് . എന്തായാലും യുവജനവിഭാഗത്തെ ഏല്പിച്ച പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിൽ അവർ വിജയിച്ചതിന്റെ തെളിവാണ് എല്ലാ കോണുകളിൽ നിന്നും അവർക്കു ലഭിച്ച പ്രശംസകൾ. ഇങ്ങനെയൊക്കെ ആണെങ്കിലും യുവജനവിഭാഗം കൂടുതൽ വിപുലീകരിക്കേണ്ട ആവശ്യകത മുന്നിൽ നിൽക്കുന്നു. എല്ലാ മേഖലകളിലും യുവജന വിഭാഗത്തിന്റെ രൂപീകരണം അത്യന്താപേക്ഷിതമാണ് . കൂടുതൽ യൂവജനങ്ങളെ സമാജജ്പ്രവർത്തനങ്ങളിലേക്കു ആകർഷിക്കുന്നതിനായി പ്രവർത്തക സമിതി ഒരു യുവജനോത്സവം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് . ഇതിനായി ഒരു ലക്ഷം രൂപയുടെ ഫണ്ടും പ്രവർത്തകസമിതി നൽകുന്നതാണ് . ഇതിനായുള്ള പ്രവർത്തനങ്ങൾ യുവജന വിഭാഗം ഉടൻതന്നെ ആരംഭിക്കുന്നതാണ് . സമാജത്തിന്റെ അന്തസ്സും ആഭിജാത്യവും ഉയർത്തിപ്പിടിക്കുന്ന ഒരു യുവത ഉണർന്നീക്കട്ടെ എന്നാശിച്ചുകൊണ്ട്