Awareness on Various Microfinance Schemes by Central & State Government
English
മലയാളം
English
Ladies wing of Kerala Samajam Dooravaninagar organized a conference on ‘‘Awareness on Various Microfinance Schemes by Central & State Government’ and on Digital Banking in coordination with ‘VIDYA’ a 37-year old NGO on 07-Jan-2023 at 3 pm at Jubilee School Vijinapura. . The head of VIDYA’s Bangalore East Wing, Ms. Sunitha Menon, with the assistance of Asst. Prof. Ms.Sindhu Prashanth (a PhD Scholar) addressed the participants.
മലയാളം
കേരള സമാജം ദൂരവാണിനഗർ മഹിളാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ബിസിനസ് സംരംഭങ്ങൾക്കായുള്ള ചെറുകിട ധനസഹായ പദ്ധതികളെക്കുറിച്ചും ഡിജിറ്റൽ ബാങ്കിങ്ങിനെക്കുറിച്ചും പൊതുജനങ്ങളിൽ ധാരണയുണ്ടാക്കുന്നതിനായി ഇന്ന് (07/01/2023ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ യുവജനങ്ങൾ എന്നിവരുടെ ഉന്ന മനത്തിലൂടെയെ സാമൂഹിക പരിവർത്തനം സാധ്യമാകൂ എന്ന് വിശ്വസിച്ചു മുപ്പത്തേഴ് വർഷമായി പ്രവർത്തിച്ചുവരുന്ന വിദ്യ എന്ന സർക്കാരേതര സംഘടനയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യയുടെ ബാംഗ്ലൂർ ഈസ്റ്റ് വിഭാഗം മേധാവി സുനിതമേനോൻ, അസിസ്റ്റന്റ് പ്രൊഫസർ സിന്ധു പ്രശാന്ത് എന്നിവർ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യും. ചെറുകിട ഇടത്തരം ബിസിനസിനെ കുറിച്ചും ഇന്റർനെറ്റ് ബാങ്കിങ്ങിനെക്കുറിച്ചും കേരളസമാജം അംഗങ്ങൾക്ക് പൊതുവെയും യുവാക്കൾ സ്ത്രീകൾ എന്നിവർക്ക് പ്രത്യേകിച്ചും സഹായകമാകും എന്ന പ്രതീക്ഷയിലാണ് പ്രസ്തുത പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ബിസിനസ് ചെയ്യാനാഗ്രഹിക്കുന്ന ഒരു സംരംഭകന്റെ പ്രധാന തടസ്സം മൂലധനമാണ്. സർക്കാരുകൾ പല ലഘു സാമ്പത്തിക സഹായപദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും പലരും അതിന്റെ സാധ്യതയെക്കുറിച്ച് അറിയുന്നില്ല. മാർഗദർശനമില്ലായ്മ, പരിശീലനക്കുറവ്, അറിവില്ലായ്മ, നേടിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെയാകാം ഇതിനുള്ള കാരണങ്ങൾ. അതുകൊണ്ട് ഈ ബോധവൽക്കരണ പരിപാടി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംരംഭകർക്കായുള്ള ലഘു ധനസഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും അറിവുനൽകുകയും ചെയ്യും. ഇത് നമ്മുടെ വീട്ടമ്മമാർക്കും തൊഴിൽരഹിതർക്കും തീർച്ചയായും സഹായകമായിരിക്കും.
ഈ പരിപാടി ഓരോ മണിക്കൂർ വീതമുള്ള രണ്ടു ഭാഗമായി രണ്ടായിരത്തി ഇരുപതിമൂന്ന് ജനുവരി ഏഴാം തീയതി മൂന്നു മണിക്ക് വിജിനപുര ജുബിലീ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുക. സെമിനാരിൽ ലിംഗഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി വനിതാ വിഭാഗം അധ്യക്ഷ ഗ്രേസി പീറ്ററിനെ 9535477115 എന്ന നമ്പറിലോ വനിതാ വിഭാഗം പൊതു സഘാടക സരസമ്മ സദാനന്ദനെ 9945240620 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Facebook
WhatsApp
Author: anu
Test