ഓണച്ചന്ത

കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത നാളെമുതൽ ആരംഭിക്കുകയാണ്.രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.എല്ലാവർക്കും സ്വാഗതം നേരുന്നു…

anu
Author: anu

Test