ശ്രീ. ഇ. സന്തോഷ്‌കുമാർ  ‘എഴുത്തിന്റെ ജനിതകം’ എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു

കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ശ്രീ ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഈ 31 ന്നാം തീയതി (31. 12. 2022) 5-മണിക്ക് വിജിനപുര ജുബിലീ സ്കൂൾ വച്ചു ‘എഴുത്തിന്റെ ജനിതകം’ എന്ന വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു.

ഭാഷാ സ്നേഹികളായ മലയാളികളെ ഏവരെയും സാദരം ക്ഷണിക്കുന്നു.

sksuser
Author: sksuser